---
title: "കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു "
english_title: "Auto Accident Kothode Woman Injured Rib Fracture Case Registered-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372904/ auto-accident-kothode-woman-injured-case-registered-new"
published_at: "2026-07-17T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a589406c60df_haripad-ksrtc-bus-accident-elderly-man-died-.jpg"
keywords: ["Latest News", "Kothode Accident", "Auto Rickshaw", "Road Accident"]
---

# കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു 

> **Lead Summary:** **തൊട്ടിൽപ്പാലം**:**[**തൊട്ടിൽപ്പാലം കോതോട് റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയതായി പരാതി. കോതോട് മൊയിലോത്തറ കല്ലുംപുറത്ത് സ്വദേശി വസന്തയാണ് പരാതി നൽകിയത്.

## Article Content

**തൊട്ടിൽപ്പാലം**:**[**തൊട്ടിൽപ്പാലം കോതോട് റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയതായി പരാതി. കോതോട് മൊയിലോത്തറ കല്ലുംപുറത്ത് സ്വദേശി വസന്തയാണ് പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വീട്ടിൽ നിന്ന് ഹാജിയാർ മുക്കിലെ ഭർത്താവിന്റെ വീട്ടിലേക്ക് നടന്നുപോകവെ, എതിർദിശയിൽവന്ന ഓട്ടോറിക്ഷ വസന്തയെ ഇടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ വസന്തയുടെ ഇടതുഭാഗത്തെ വാരിയെല്ലിന് പൊട്ടലേറ്റു എന്നും പരാതിയിൽ പറയുന്നു. അപകടം നടന്നയുടൻ നാട്ടുകാർ വസന്തയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372904/ auto-accident-kothode-woman-injured-case-registered-new)